The Kerala government has announced further concessions as the first dose of Covid vaccination has reached 91 per cent in the state.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ ആദ്യ ഡോസ് സംസ്ഥാനത്ത് 91 ശതമാനം എത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമാണ് പ്രവേശനാനുമതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളില്‍ എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
പുറത്തിറങ്ങാനുള്ള നിബന്ധനകളും ഒഴിവാക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ട്ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി കരുതേണ്ടതില്ല.
രണ്ട് ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം ജീവനക്കാര്‍. ആകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമേ പ്രവേശനം പാടുള്ളൂ. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ല.
US servicewoman attacked by Afghan refugees at Fort Bliss military base: report
ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയും ഭാഗിമായി പ്രവര്‍ത്തിക്കാന്‍ അനുമതിയായി. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയാവണം പ്രവര്‍ത്തനം. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്കായിരിക്കണം പ്രവേശനം.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം പ്രവര്‍ത്തനം. ഏതാനും ആഴ്ചകള്‍ക്കുളളില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.
എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരവരുടെ പ്രദേശത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ സഹായവും ഇക്കാര്യത്തില്‍ തേടാവുന്നതാണ്.
ഒക്ടോബര്‍ 20 ന് മുമ്പ് സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ, സ്‌കൂള്‍ വാഹന ഡ്രൈവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി എല്ലാ വിദ്യാലയങ്ങളിലും നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ സ്‌കൂളിലെത്തി ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.
Summary: The Kerala government has announced further concessions as the first dose of Covid vaccination has reached 91 per cent in the state. Permission to sit and eat in hotels and bars. Chief Minister Pinarayi Vijayan said that only those who have received two doses of the vaccine will be allowed entry. AC should not be operated in such establishments.
COMMENTS