Kathanar, the first film to be made in India using a virtual production system, has started pre-production work. The film is directed by Rojin Thomas
കൊച്ചി : വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമായ കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു.
റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യയാണ് നായകന്‍.
ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ചതിനു സമാനമായ സാങ്കേതിക വിദ്യയാണ് ഈ ചിത്രത്തിനായി ഉപയോഗപ്പെടുത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
സെന്തില്‍ നാഥനാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ നിയന്ത്രിക്കുന്നത്. നീല്‍ ഡി കുഞ്ഞയാണ് ഡയറക്ടര്‍ ഒഫ് ഫോട്ടോഗ്രഫി.
'I represent a country that's proud to be known as mother of democracy': PM Modi at UNGA
ഇന്ത്യയിലെ സാങ്കേതിക പ്രവര്‍ത്തകരെ മാത്രമാണ് ചിത്രത്തിനായി ആശ്രയിക്കുന്നത്. ഏഴു ഭാഷകളില്‍ പുറത്തിറക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനും പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫിയും ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
ആര്‍. രാമാനന്ദിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീതം നിര്‍വഹിക്കുന്നത്.
COMMENTS