The arrival of young leaders Kanaya Kumar and Jignesh Mewani in the Congress party has created a great deal of excitement among party workers
അഭിനന്ദ്
ന്യൂഡല്‍ഹി: യുവ നേതാക്കളായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കു വന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍, പ്രത്യേകിച്ച്, യുവാക്കളില്‍ ഉണര്‍ത്തിയിരിക്കുന്ന ആവേശം ഏറെ വലുതാണ്. കോണ്‍ഗ്രസ് ശക്തിയോടെ ദേശീയ രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നതിന്റെ സൂചനയായാണ് ദളിത് നേതാക്കള്‍ കൂടിയായ ഇവരുടെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇപ്പോള്‍ ലഭിക്കുന്ന സൂചന മറ്റൊരു ഫയര്‍ ബ്രാന്‍ഡ് നേതാവായ ചന്ദ്രശേഖര്‍ ആസാദും കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്നാണ്. യുപി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ മേഖലയില്‍ വന്‍ സ്വാധീനമുള്ള ചന്ദ്രശേഖര്‍ ആസാദിന്റെ വരവ് കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്‌തേക്കും.
കോണ്‍ഗ്രസിലെ തന്നെ ജി 23 എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഇത്തരം നീക്കങ്ങള്‍ക്കെല്ലാം എതിരാണ്. അവരുടെ എതിര്‍പ്പിനെ അവഗണിച്ചു കൂടിയാണ് പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ച് അടിത്തറ ശക്തിപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കുന്നത്.
ജനപിന്തുണയുള്ള പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ ബുദ്ധി തന്നെയാണ്. പ്രിയങ്കയും രാഹുലിനു പിന്തുണയുമായി രംഗത്തുണ്ട്. ജിഗ്നേഷിനെയും കനയ്യയെയും പാര്‍ട്ടിയില്‍ എത്തിക്കാന്‍ രാഹുല്‍ ശ്രമിക്കുന്ന വേളയിലും മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു.
രാഹുലിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ഇരുവരെയും പാര്‍ട്ടിയില്‍ എത്തിക്കുന്നതിനു വേണ്ട കരുനീക്കങ്ങള്‍ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മാസങ്ങള്‍ നീണ്ട ആസൂത്രണം തന്നെ കെ സി വേണുഗോപാല്‍ ഇതിനായി നടത്തിയിരുന്നു. വിവരങ്ങള്‍ പുറത്തുപോകാതെ നേതാക്കളെ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു.
പ്രത്യേകിച്ചി കനയ്യ കുമാര്‍ സിപിഐയുടെ ദേശീയ തലത്തില്‍ തന്നെയുള്ള പ്രധാന മുഖങ്ങളിലൊരാളായിരുന്നു. അത്തരമൊരാളെ കോണ്‍ഗ്രസില്‍ എത്തിക്കുക എളുപ്പമായിരുന്നില്ല. പക്ഷേ, വേണുഗോപാല്‍ സമര്‍ത്ഥമായി അതു നടത്തിയെടുക്കുക തന്നെ ചെയ്തു. ഇതോടെ, പാര്‍ട്ടിയില്‍ ക്രൈസിസ് മാനേജുമെന്റ് വിദഗ്ദ്ധന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ കെ സി വേണുഗോപാല്‍ ഒന്നുകൂടി തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്.
ചന്ദ്രശേഖര്‍ ആസാദ് കൂടി കോണ്‍ഗ്രസ് നിരയില്‍ എത്തിയാല്‍ അതു കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ സാമര്‍ത്ഥത്തിന് അടിവരയിടുന്നതാവും. ചന്ദ്രശേഖര്‍ ആസാദ് വരുന്നതില്‍ നേതൃത്വത്തില്‍ പലര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. അദ്ദേഹം കോണ്‍ഗ്രസിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുമോ എന്ന ആശങ്ക ചിലര്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തെപ്പോലെ ഒരു നേതാവിന് പ്രവര്‍ത്തിക്കാന്‍ ഇന്ന് കോണ്‍ഗ്രസ് മാത്രമാണെന്നാണ് രാഹുലും കൂട്ടരും ആസാദിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും.Summary: The arrival of young leaders Kanaya Kumar and Jignesh Mewani in the Congress party has created a great deal of excitement among party workers, especially the youth. Political observers see her arrival as a dalit leader as a sign that the Congress is returning to national politics with strength.
COMMENTS