Documentary about ex chief minister Oommen Chandy
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഡോക്യുമെന്ററിയാകുന്നു. `ദ അണ് നോണ്‍ വാരിയര്‍' എന്നു പേരിട്ടിരിക്കുന്ന അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ നടന് മമ്മൂട്ടി റിലീസ് ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.
മക്ബുല്‍ റഹ്മാന് സംവിധാനം ചെയ്തിരിക്കുന്ന ഡോക്യുമെന്ററിയില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള അറിഞ്ഞതും അറിയാത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. എല്‍സ പ്രിയ ചെറിയാന്, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ഡോക്യുമെന്ററി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും. 13 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത് ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണ്.
Keywords: Documentary, Oommen Chandy, Five languages
COMMENTS