Bombay Highcourt dismisses Kangana's plea
മുംബൈ: ജാവേദ് അക്തറിനെതിരായ നടി കങ്കണ റണൗത്തിന്റെ ഹര്‍ജി തള്ളി മുംബൈ ഹൈക്കോടതി. കങ്കണയ്ക്കെതിരെ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിലെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നു കാണിച്ചുള്ള ഹര്‍ജിയാണ് തള്ളിയത്.
ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നുള്ള ദേശീയ മാധ്യമങ്ങളിലടക്കമുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് കേസ്.
കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതി. അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ ഈ കേസിലെ നടപടികള്‍ ആരംഭിച്ചിരുന്നു.
കങ്കണയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയിലെത്തി ജാമ്യം നേടിയശേഷമാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടികള്‍ നിര്ത്തിവയ്ക്കണമെന്നുകാട്ടി കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
Keywords: High court, Kangana, Javed Akhtar, Case
COMMENTS