പരവൂരില്‍ ഉമ്മയേയും മകനെയും ആക്രമിച്ചു മാരകമായി പരിക്കേല്പ്പിച്ച സദാചാര ഗുണ്ട ആശിഷ് ഷംസു അറസ്റ്റില്‍

Ashish Shamsu, a criminal from Paravur, Kollam, arrested for assaulting and moral policing mother and son in car in Paravur south beach


പരവൂര്‍ : കൊല്ലം ജില്ലയിലെ പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ കാറിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തി മാരകമായി പരിക്കേല്‍പ്പിച്ച പ്രതി തെക്കുംഭാഗം ആശിഷ് മന്‍സിലില്‍ ആശിഷ് ഷംസു അറസ്റ്റില്‍.

ആക്രമണത്തിനുശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു. തമിഴ്നാട്ടിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ തെന്മലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

കമ്പിവടിക്കുള്ള അടിയില്‍ പരിക്കേറ്റ അമ്മയും മകനും ആശുപത്രിയിലാണ്. മാരകായുധം കൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിക്കുക, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജിന മന്‍സിലില്‍ ഷംല (44), മകന്‍ സാലു (23)എന്നിവര്‍ പരവൂര്‍ തെക്കുംഭാഗം ബീച്ച് റോഡില്‍ തിങ്കളാഴ്ച വൈകിട്ടാണ് ക്രൂരമായ ആക്രമണത്തിനിരയായത്. 

ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയി വരികയായിരുന്നു ഇരുവരും. സുഹൃത്തിന്റെ ഇന്നോവയിലായിരുന്നു യാത്ര. ദേശീയ പാതയിലെ തിരക്കു കാരണം തീരദേശ റോഡില്‍ വരികയായിരുന്നു ഇരുവരും.

ബീച്ചിനു സമീപത്തെ കടയില്‍നിന്ന് ഭക്ഷണം വാങ്ങി  കാറിലിരുന്ന്  കഴിക്കുകയായിരുന്നു അമ്മയും മകനും. ഈ സമയം, ബൈക്കില്‍ എത്തിയ ആശിഷ് ഇരുവരെയും ചോദ്യംചെയ്തു. കാറില്‍ എന്താ പരിപാടി എന്നു ചോദിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അമ്മയും മകനും ആണെന്നു പറഞ്ഞപ്പോള്‍ തെളിവു വേണമെന്ന് ഇയാള്‍ പറഞ്ഞു.

അമ്മയെ വലിച്ചിറക്കാന്‍ ഇയാള്‍ ശ്രമിച്ചപ്പോള്‍ ഭയന്ന് സാലു കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഇതോടെ, ആശിഷ്  കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തു. തടയാന്‍ ഇറങ്ങിയ സാലുവിനെ കമ്പിവടി കൊണ്ട് മാരകമായി മര്‍ദിച്ചു. പിടിവലിക്കിടെ സാലുവിന്റെ ഒരു വിരല്‍ അറ്റു തൂങ്ങി. വലതുകൈക്കും തോളിലും പരിക്കേറ്റല്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഷംലയെയും കമ്പിവടിക്ക് അടിച്ചു. വലതു കൈക്കും തോളിനുമാണ് പരിക്ക്.

ഈ സമയം, അവിടെയുണ്ടായിരുന്നവരെല്ലാം നോക്കി നില്‍ക്കുകയായിരുന്നു. ആരും പ്രതിയെ തടയാന്‍ ശ്രമിച്ചില്ല. മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അമ്മയും മകനും പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

ഇരുവരോടും ആശുപത്രിയില്‍ പോയി ചികിത്സ തേടാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രാമറാവു ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് അവിടെനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. 

വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും ഷംല പരാതി നല്‍കി.

ഇതിനിടെ, പ്രതിയുടെ അഭിഭാഷകയായ സഹോദരി രാത്രി വൈകി കേസുമായി പൊലീസ് സ്റ്റേഷനിലെത്തി. തങ്ങളുടെ ആടിനെ കാറിടിച്ചത് ചോദിക്കാനെത്തിയ സഹോദരന്‍ ആശിഷ് ഷംസുവിനെ ഉമ്മയും മകനും ചേര്‍ന്ന് ആക്രമിച്ചുവെന്നായിരുന്നു ഇവരുടെ പരാതി. ഇതു പ്രതിയെ രക്ഷപ്പെടുത്താനുള്ള അടവാണെന്നു വ്യക്തമായിട്ടും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നു. പരവൂര്‍ പൊലീസ് കേസ് കാര്യമായെടുക്കുന്നില്ലെന്നു കണ്ടതോടെ, കൊല്ലം എ സി പിക്കു മുന്നില്‍ ഷംല പരാതിപ്പെട്ടു. ഇതോടെ, പരവൂര്‍ പൊലീസ് ഉണര്‍ന്നു. അപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ഇതിനിടെ ആക്രമണം വലിയ വാര്‍ത്തയാവുകയും പരാതി മുഖ്യമന്ത്രിക്കു മുന്നില്‍ വരെ എത്തുകയും ചെയ്തതോടെ പ്രതിയെ പിടികൂടാന്‍ പൊലീസ് നിര്‍ബന്ധിതമായി.

തെക്കുംഭാഗം ബീച്ചില്‍ എത്തുന്ന കോളേജ് വിദ്യാര്‍ത്ഥികളെയും പ്രണയിതാക്കളെയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്ന നിരവധി പേരുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ക്രിമിനല്‍ സ്വഭാവമുള്ള ഇവരെ ഭയന്ന് നാട്ടുകാര്‍ സംഭവങ്ങളില്‍ ഇടപെടാറില്ല. അക്രമത്തിന് ഇരയാവുന്നവര്‍ മാനക്കേട് കരുതി പുറത്തുപറയാത്തതും അക്രമികള്‍ക്ക് സഹായകമാവുന്നു.

Summary: Ashish Shamsu, a criminal from Paravur, Kollam, arrested for assaulting and moral policing mother and son in car in Paravur south beach.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10793,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: പരവൂരില്‍ ഉമ്മയേയും മകനെയും ആക്രമിച്ചു മാരകമായി പരിക്കേല്പ്പിച്ച സദാചാര ഗുണ്ട ആശിഷ് ഷംസു അറസ്റ്റില്‍
പരവൂരില്‍ ഉമ്മയേയും മകനെയും ആക്രമിച്ചു മാരകമായി പരിക്കേല്പ്പിച്ച സദാചാര ഗുണ്ട ആശിഷ് ഷംസു അറസ്റ്റില്‍
Ashish Shamsu, a criminal from Paravur, Kollam, arrested for assaulting and moral policing mother and son in car in Paravur south beach
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxQHo8EkB7hl9YTxA0JXfEjR3pFSZ_ScF8WG0OksBvwBtBA_Nzw6ANeRyqyV3u9EJ-So8VHsJDDyCcN2y8Pk54CUsANaKYQILG2T_hb19b6ZwyVjUby-xPRZ_PQtop6-sLlmDB72a5q3fg/s0/ashish+shamsu.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxQHo8EkB7hl9YTxA0JXfEjR3pFSZ_ScF8WG0OksBvwBtBA_Nzw6ANeRyqyV3u9EJ-So8VHsJDDyCcN2y8Pk54CUsANaKYQILG2T_hb19b6ZwyVjUby-xPRZ_PQtop6-sLlmDB72a5q3fg/s72-c/ashish+shamsu.png
www.vyganews.com
https://www.vyganews.com/2021/09/ashish-shamsu-arrested-for-assaulting.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/ashish-shamsu-arrested-for-assaulting.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy