Actor Aneesh Ravi about vedio call trap
തിരുവനന്തപുരം: സംസ്ഥാനത്ത് വീഡിയോകോള്‍ വിളിച്ച് പണം തട്ടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നടന്‍ അനീഷ് രവി. തന്റെ സഹപ്രവര്‍ത്തകനായ ആര്‍ട്ട് ഡയറക്ടര്‍ക്ക് ഇത്തരത്തില്‍ അനുഭവമുണ്ടായെന്നും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും അനീഷ് വ്യക്തമാക്കി.
പരിചയമില്ലാത്ത ഒരു നമ്പരില്‍ നിന്നു സഹപ്രവര്‍ത്തകന് വീഡിയോകോള്‍ വന്നുവെന്നും എടുത്തപ്പോള്‍ മറുവശത്ത് ഒരു പെണ്‍കുട്ടി സംസാരിക്കുകയും തുടര്‍ന്ന് സ്വയം വിവസ്ത്രയാകാന്‍ ശ്രമിക്കുകയായിരുന്നെന്നും അനീഷ് പറഞ്ഞു.
Russian pro-Putin party wins majority after crackdown; foes cry foul
പിന്നീട് ഈ കോള്‍ എഡിറ്റ് ചെയ്ത് യുട്യൂബില്‍ അപ്ലോഡ് ചെയ്യാതിരിക്കണമെങ്കില്‍ 11,500 രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
സീരിയല്‍ രംഗത്ത് നിരവധിപ്പേര്‍ ഇത്തരം തട്ടിപ്പുകള്‍ നേരിട്ടിട്ടുണ്ടെന്നും അതിനാല്‍ പരിചയമില്ലാത്ത വീഡിയോകോളുകള്‍ എടുക്കരുതെന്നും ഫോണ്‍ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും അനീഷ് ആവശ്യപ്പെട്ടു.
Keywords: Actor Aneesh Ravi, Vedio call,
COMMENTS