Today, 25,010 people in the state have been diagnosed with the Covid virus. 1,51,317 samples were tested in 24 hours
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. 177 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ചികിത്സയിലായിരുന്ന 23,535 പേര് രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍കോട് 364.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. ഇതില്‍ 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലും 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലുമാണുള്ളത്.
6,21,039 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് ഇന്ന് ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചത്.
2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 23,791 പേര് സമ്പര്‍ക്ക രോഗികളാണ്. 1012 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 40,74,200 പേര് ഇതുവരെ രോഗുക്തി നേടി.
രോഗമുക്തി നേടിയവര്‍-23,535
തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍കോട് 457.
Summary: Today, 25,010 people in the state have been diagnosed with the Covid virus. 1,51,317 samples were tested in 24 hours. The test positivity rate is 16.53. 177 Covid deaths were confirmed today. This brings the total death toll to 22,303. Of those treated, 23,535 recovered.
COMMENTS