In Kerala, 15,876 people have been diagnosed with the Covid-19 virus today. 1,05,005 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. 129 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി. ചികിത്സയിലായിരുന്ന 25,654 പേര് രോഗമുക്തി നേടി.
രോഗികള്‍
തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍കോട് 261.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. ഇതില്‍ 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലും 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലുമാണുള്ളത്.
5,75,668 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,46,791 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,877 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1823 പേരെയാണ് ഇന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
1,98,865 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 14,959 പേര് സമ്പര്‍ക്ക രോഗികളാണ്. 778 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 1,98,865 പേരാണ് ചികിത്സയിലുള്ളത്. 41,84,158 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-25,654
തിരുവനന്തപുരം 1421, കൊല്ലം 2098, പത്തനംതിട്ട 1304, ആലപ്പുഴ 1998, കോട്ടയം 1558, ഇടുക്കി 953, എറണാകുളം 3401, തൃശൂര്‍ 2843, പാലക്കാട് 1768, മലപ്പുറം 2713, കോഴിക്കോട് 3342, വയനാട് 960, കണ്ണൂര്‍ 864, കാസര്‍കോട് 431.
Summary: In Kerala, 15,876 people have been diagnosed with the Covid-19 virus today. 1,05,005 samples were tested in 24 hours. The test positivity rate is 15.12. 129 Covid deaths were confirmed today. This brings the total death toll to 22,779. Of those treated, 25,654 recovered.
COMMENTS