Twin bomb blasts near the Kabul airport in Afghanistan has killed at least 13 people, including US troops and children
*13 യുഎസ് മറീനുകളുടെ മരണം സ്ഥിരീകരിച്ചു, നിരവധി സൈനികര്‍ക്കു പരിക്ക്
* വിമാനത്താവളത്തിന്റെ ആബി ഗേറ്റില്‍ ആദ്യ സ്‌ഫോടനം, പിന്നാലെ അടുത്തുള്ള ബാരണ്‍സ് ഹോട്ടലിനു മുന്നില്‍ അടുത്ത സ്‌ഫോടനം
* എയര്‍പോര്‍ട്ടിന് സമീപമുണ്ടായിരുന്ന കുട്ടികളും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ കുറഞ്ഞത് 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
* ആക്രമണങ്ങളെ അപലപിച്ച താലിബാന്‍, സ്‌ഫോടനങ്ങളില്‍ 40 ഓളം പേര്‍ മരിച്ചതായി അറിയിച്ചു
* ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് യുഎസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സ്‌ഫോടനം
* ഐസിസ്-കെയില്‍ നിന്ന് 'കടുത്ത' ആക്രമണ ഭീഷണി ഉള്ളതായി നേരത്തേ തന്നെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
* ഐസിസ്-കെയും താലിബാനും വിരുദ്ധ ചേരിയില്‍, പാകിസ്ഥാനും അഫ്ഗാനും ചേര്‍ത്ത് ഇസ്ലാമിക് കാലിഫേറ്റ് ഐസിസ്-കെയുടെ ലക്ഷ്യം
സാധാരണക്കാരും യുഎസ് സര്‍വീസ് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് അമേരിക്കന്‍ സേനാ ആസ്ഥാനായ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
താലിബാനുമായി ശത്രുത പുലര്‍ത്തുന്ന ഐസിസ്-കെ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി ഒരു യുഎസ് ഉന്നതോദ്യോഗസ്ഥന്‍ വ്യക്തമാക്കി. പാകിസ്ഥാനും അഫ്ഗാനും ചേര്‍ത്ത് ഇസ്ലാമിക് കാലിഫേറ്റ് ഐസിസ്-കെയുടെ ലക്ഷ്യമാണ്
'ആബി ഗേറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി യുഎസ് സേനാംഗങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധി താലിബാന്‍ ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റതായും ഒരു താലിബാന്‍ ഭീകരനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
പരിക്കേറ്റവരില്‍ മൂന്ന് യുഎസ് സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ഒരു യുഎസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിമാനത്താവള പരിസരത്ത് വലിയ സ്‌ഫോടനമുണ്ടാകാമെന്ന് കാബൂളിലെ യുഎസ് എംബസി ഇന്നു രാവിലെ മുന്നറിപ്പു നല്കിയിരുന്നു.
താലിബാനു നിയന്ത്രിക്കാന്‍ കഴിയാത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും കാബൂളില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റ് ജോ ബൈഡനെ സ്‌ഫോടനത്തെക്കുറിച്ച് വിശദീകരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് ബൈഡന്‍ ഒരു കൂടിക്കാഴ്ചയിലായിരുന്ന വേളയിലാണ് സ്‌ഫോടന വാര്‍ത്ത എത്തിയത്.
ഓഗസ്റ്റ് 31 ന് അമേരിക്കന്‍ സേന അഫ്ഗാനില്‍ നിന്നു പൂര്‍ണമായി വിട്ടുപോകണമെന്നാണ് താലിബാന്‍ കൊടുത്തിരിക്കുന്ന അന്ത്യശാസനം.
ബുധനാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പില്‍, യുഎസ് പൗരന്മാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാബൂളിലെ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളില്‍ ഒന്നിലൂടെ, യുണൈറ്റഡ് സ്റ്റേറ്റ്‌സും സഖ്യകക്ഷികളും ബുധനാഴ്ച വരെ 95,700 പേരെയാണ് അഫ്ഗാനിസ്ഥാനു പുറത്തെത്തിച്ചത്.
COMMENTS