Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിലേക്കു പോകാന്‍ സാദ്ധ്യത, ഒപ്പം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കും

Senior leader AV Gopinath has resigned from the Congress party. The main reason for the resignation was the denial of the post of DCC president


സ്വന്തം ലേഖകന്‍

പാലക്കാട് : മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനം നിശഷേധിച്ചതാണ് രാജിക്കു പ്രധാന കാരണം.

പാലക്കാട്ടെ ഡിസിസി അധ്യക്ഷനായി എ തങ്കപ്പനെ കഴിഞ്ഞദിവസം നിശ്ചയിച്ചതോടെയാണ് ഗോപിനാഥ് പുറത്തുപോകാന്‍ തീരുമാനിച്ചത്. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തഴഞ്ഞ വേളയിലും അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങിയതാണ്. അന്നു കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ നേതാക്കള്‍ ഇടപെട്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ പിടിച്ചുനിറുത്തിയത്.

കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എം എല്‍ എയുമാണ് ഗോപിനാഥ്. മുന്‍ ഡിസിസി അദ്ധ്യക്ഷനുമാണ്. ഏറെ വികാരാധീനനായി മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 

രാജാവായി കോണ്‍ഗ്രസില്‍ വാഴണോ അതോ പിണറായിയുടെ എച്ചില്‍ എടുക്കണോ എന്ന് ഗോപിനാഥിനോട് അനില്‍ അക്കര ചോദിച്ചിരുന്നു. പിണറായിയുടെ ചെരുപ്പു നക്കേണ്ടിവന്നാല്‍ അതും അഭിമാനകരം എന്നായിരുന്നു ഇതിനു ഗോപിനാഥ് നല്കിയ മറുപടി.

അഞ്ചു പതിറ്റാണ്ട് കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു തന്റേത്. 

ഗോപിനാഥ് സിപിഎമ്മിലേക്കു ചേക്കേറുമെന്നാണ് പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍, രാജിവച്ചെങ്കിലും ഉടന്‍ മറ്റൊരു പാര്‍ട്ടിയിലേക്കുമില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മറുപടി നല്കിയത്. 

പിണറായി വിജയന്‍ സമുന്നതനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. കാലക്രമേണയുള്ള നയങ്ങളുടെ അടിസ്ഥാനത്തിലാകും ഭാവിതീരുമാനങ്ങള്‍ളെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നല്ല പ്രകാശം മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി ഗോപിനാഥ് പറഞ്ഞു.

താന്‍ എന്നും പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന ആളാണ്.  പ്രതീക്ഷയില്ലാത്ത യാത്ര നടത്തുന്നതിലും നല്ലത്  എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നും തനിക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ എന്നും ബഹുമാനിക്കുന്നു. ഈശ്വരനിലും വലുതായി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളായിരുന്നു ലീഡര്‍. ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. 

43 വര്‍ഷം പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അദ്ധ്യക്ഷനുമായിരുന്നു ഗോപിനാഥ്. അദ്ദേഹം പാര്‍ട്ടി വിടുന്നതോടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിനു നഷ്ടപ്പെടാനാണ് സാദ്ധ്യത.

പെരിങ്ങോട്ടുകുറിശ്ശിയിലെ പ്രാദേശിക നേതാക്കളുമായി ഗോപിനാഥ് ഇന്നലെ ഏറെ വൈകിയും ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പത്  പഞ്ചായത്തംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളും സിപിഎമ്മിന് ഏഴ് അംഗങ്ങളുമാണുള്ളത്. ഗോപിനാഥ് കോണ്‍ഗ്രസ് വിടുന്നതോടെ അദ്ദേഹത്തോടൊപ്പം വരുന്ന അംഗങ്ങളെ കൂട്ടി പഞ്ചായത്ത് ഭരണം പിടിക്കുക സിപിഎമ്മിന്റെ ലക്ഷ്യമാണ്.

Summary: Senior leader AV Gopinath has resigned from the Congress party. The main reason for the resignation was the denial of the post of DCC president. Gopinath decided to leave the party after appointing A Thankappan as the Palakkad DCC president.  


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിലേക്കു പോകാന്‍ സാദ്ധ്യത, ഒപ്പം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കും
എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മിലേക്കു പോകാന്‍ സാദ്ധ്യത, ഒപ്പം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടേക്കും
Senior leader AV Gopinath has resigned from the Congress party. The main reason for the resignation was the denial of the post of DCC president
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKHn9YGeGrTCMV6dRwZ26DSgsVSmwZYkSRlyZvsMljIBF0aYZSCcgO00teD1OZ3Jny26RPSW4CYhfuqpnaxFvz2Gx33avaiAxj7uewhm965Jhda-phx-Bl8oQaI4bh5cdsKwwMC4wfmvwh/s320/av+gopinath+vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKHn9YGeGrTCMV6dRwZ26DSgsVSmwZYkSRlyZvsMljIBF0aYZSCcgO00teD1OZ3Jny26RPSW4CYhfuqpnaxFvz2Gx33avaiAxj7uewhm965Jhda-phx-Bl8oQaI4bh5cdsKwwMC4wfmvwh/s72-c/av+gopinath+vyganews.png
www.vyganews.com
https://www.vyganews.com/2021/08/senior-leader-av-gopinath-resigned-from.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/senior-leader-av-gopinath-resigned-from.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy