Minority scholarship issue
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീക്കാനൊരുങ്ങുന്നത്.
ഇതു സംബന്ധിച്ച് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു.
ഇത്തരത്തിലുള്ള ചേരിതിവ് കാരണമാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും ഈ വിഷയത്തിലുള്ള അശങ്ക വിട്ടുമാറാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Minority scholarship issue, Kerala government, supreme court
COMMENTS