വാരാന്ത്യ ലോക് ഡൗണ്‍ ഒഴിവാക്കിയേക്കും, രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും

The Kerala government is likely to announce new Covid protocol on Tuesday, including ending the weekend lockdown


സ്വന്തം ലേഖകന്‍


തിരുവനന്തപുരം: വാരാന്ത്യ ലോക് ഡൗണ്‍ അവസാനിപ്പിക്കുതന്നതുള്‍പ്പെടെ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ ചൊവ്വാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചിടുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. രോഗ വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് എല്ലാ കടകളും തുറന്നേക്കും. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേങ്ങള്‍ പഠിച്ച ശേഷമായിരിക്കും നടപ്പാക്കുക.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ വിദഗ്ദ്ധ സമിതിയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കുന്നത്. ചൊവ്വാഴ്ച വിദഗ്ദ്ധ സമിതിയുടെ യോഗം ചേരുന്നുണ്ട്.

ഇപ്പോള്‍ രോഗവ്യാപനം കൂടിയ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തം അയക്കുകയാണ്. അതിനു പകരം, കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഈ നിര്‍ദ്ദേശത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നത്.

രോഗികളുടെ എണ്ണവും ടി.പി.ആര്‍ നിരക്കും മാനദണ്ഡമാക്കി സംസ്ഥാന തലത്തില്‍ പൊതു നിയന്ത്രണം കൊണ്ടു കാര്യമില്ലെന്ന നിലപാടാണ് സമിതിക്ക്. ഇതിനു ബദലായാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ശക്തമായി നടപ്പാക്കുക എന്ന നിര്‍ദ്ദേശം വച്ചിരിക്കുന്നത്.

രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സംസ്ഥാനം പരിഗണിക്കും.

വാരാന്ത്യ ലോക് ഡൗണ്‍ ഫലത്തില്‍ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരക്കു വര്‍ദ്ധിക്കാനാണ് കാരണമായിരിക്കുന്നതെന്നാണ് പൊതു വിലയിരുത്തല്‍. സ്ഥാപങ്ങള്‍ എല്ലാ ദിവസവും തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായിരിക്കും പുതിയ നിര്‍ദ്ദേശം വരിക.  

ഓണക്കാലം മുന്നില്‍ക്കണ്ട് കരുതലോടെയായിരിക്കും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. അടച്ചുപൂട്ടലിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതും മാറിച്ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്.  
വിവാഹം, മരണം, പൊതു ചടങ്ങുകള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരും. ആള്‍ക്കൂട്ട നിയന്ത്രണത്തിനു കര്‍ശന നിലപാട് സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുകയും കോവിഡ് പരിശോധന ഇരട്ടിയാക്കുകയും ചെയ്യും.        
രോഗ വ്യാപനം കൂടുമ്പോഴും ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ആനുപാതികമായി ഉയരുന്നില്ല. വാക്‌സിനേഷന്‍ കൂടിതയതിന്റെ ഗുണമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

Summary: The Kerala government is likely to announce new Covid protocol on Tuesday, including ending the weekend lockdown. It is now considering closing only the wards with the highest incidence of the disease. In areas where the spread of the disease is low, all shops may be opened in compliance with the protocol.

Strict control will remain over marriages, deaths and public ceremonies. Strict stance will be taken for crowd control. Police surveillance will be strengthened and the Kovid check will be doubled.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5012,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10939,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: വാരാന്ത്യ ലോക് ഡൗണ്‍ ഒഴിവാക്കിയേക്കും, രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും
വാരാന്ത്യ ലോക് ഡൗണ്‍ ഒഴിവാക്കിയേക്കും, രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുകൊണ്ട് കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും
The Kerala government is likely to announce new Covid protocol on Tuesday, including ending the weekend lockdown
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwaC2tYV2QNiIMYXsZCYAS8HcVQ5dsE-MOfk6Lpf2q-Fsa4NwltiMh_6WqZHjSByYv4kZ0r0AACZgPgXamJp9g8CZilJ7mFCVYQhjk7s1eKm-fTayzPa3oQeOve14Bq_MwqKBVxM6KopLl/s320/lockdown.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiwaC2tYV2QNiIMYXsZCYAS8HcVQ5dsE-MOfk6Lpf2q-Fsa4NwltiMh_6WqZHjSByYv4kZ0r0AACZgPgXamJp9g8CZilJ7mFCVYQhjk7s1eKm-fTayzPa3oQeOve14Bq_MwqKBVxM6KopLl/s72-c/lockdown.png
www.vyganews.com
https://www.vyganews.com/2021/08/kerala-government-likely-to-announce.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/08/kerala-government-likely-to-announce.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy