ചെന്നൈ : തമിഴ്നാട്ടില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ 50 ശതമാനം ശേഷിയ...
ചെന്നൈ : തമിഴ്നാട്ടില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ 50 ശതമാനം ശേഷിയില്‍ തിയേറ്ററുകള്‍ തുറക്കാനും അനുമതി നല്കി.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കാനും കഴിയും.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം സെപ്റ്റംബര്‍ 15 ന് ശേഷം എടുക്കും.
കോളേജുകള്‍ക്കും പോളിടെക്നിക് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തുറക്കാം. അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാര്‍ വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ക്ലബ്ബുകള്‍ക്കും തുറക്കാന്‍ അനുമതി ലഭിച്ചു.
ബീച്ചുകളിലും പൊതുജനത്തിനു പോകാന്‍ അനുമതിയായി. കടയുടമകളും വില്പനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കണം.
പ്രദേശങ്ങള്‍ക്കു ഗ്രേഡ് നല്കി അതിനനുസരിച്ചായിരിക്കും കോവിഡ് നിയന്ത്രണങ്ങള്‍ തുടരുക. കോവിഡ് എസ്ഒപിക്ക് അനുസൃതമായി ബൊട്ടാണിക്കല്‍, സുവോളജിക്കല്‍ പാര്‍ക്കുകള്‍ തുറക്കാനും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രഖ്യാപിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ ഒന്‍പതു വരെ നീട്ടുകയും പല നിയന്ത്രണങ്ങളും ലഘൂകരിക്കുകയും ചെയ്തു.
Summary: In Tamil Nadu, schools will be reopened from September 1 and theaters will be allowed to open at 50 per cent capacity from Monday.
COMMENTS