Actress and model Meera Mithun has been arrested for anti dalit comments. The actress also demanded a boycott of Dalit directors in Tamil cinema
ചെന്നൈ: ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ അധികവും പിന്നാക്ക വിഭാഗങ്ങളാണ് നടത്തുന്നതെന്ന പരാമര്‍ശത്തിന് നടിയും മോഡലുമായ മീരാ മിഥുന്‍ അറസ്റ്റില്‍.
തമിഴ് സിനിമയിലെ ദലിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നാണ് നടിയെ അറസ്റ്റു ചെയ്തത്.
വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പട്ടികജാതി, വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടിയെ അറസ്റ്റുചെയ്തത്.
പൊലീസ് അറസ്റ്റ് എത്തിയപ്പോള്‍ നടി അലറിക്കരയുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Few days back, Meera Mithun had hurled with caste slurs to the SC people. Today she was arrested by TN police. Now see her situation before arrest. #CrushTheCastepic.twitter.com/D46Pz24rFu
— Mission Ambedkar (@MissionAmbedkar) August 14, 2021
Summary: Actress and model Meera Mithun has been arrested for anti dalit comments. The actress also demanded a boycott of Dalit directors in Tamil cinema on social media. The actress was arrested from Kerala.
COMMENTS