Subrahmanian Swami is against prime minister
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ ഇസ്രായേലിന് കത്തയയ്ക്കണമെന്നും കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ വിഷയത്തില്‍ വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ആരാണ് ഇതിനു പിന്നിലെന്നും പണം മുടക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്.
Keywords: Subrahmanian Swami, B.J.P, Prime minister, Letter
COMMENTS