Protest against film malik in Thiruvananthapuram
തിരുവനന്തപുരം: മാലിക്ക് സിനിമയ്‌ക്കെതിരെ തിരുവനന്തപുരം ബീമാ പള്ളിയില്‍ കടുത്ത പ്രതിഷേധം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കില്‍ ബീമാപ്പള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും സ്ഥലമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.
ബീമാ പള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. 2009 ലെ വെടിവയ്പ്പ് ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം റമദാ പള്ളിയുടെ പരിസര കഥയാണ് പറയുന്നത്. ബീമാ പള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി.
COMMENTS