Muttil mass tree felling case
കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും വ്യക്തമാക്കി. കേസില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അതേസമയം കോവിഡ് കാരണമാണ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നെന്നും അയാള്‍ ജാമ്യം നേടിയിരുന്നെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ 701 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒരാളെ മാത്രം അറസ്റ്റ് ചെയ്തു എന്നത് ശരിയായ നടപടിയല്ലെന്നും ഇത് തെളിവ് നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Hihg court, Government, Muttil mass tree felling case
COMMENTS