The Indian Army has killed Abu Saifullah, the Pakistani terrorist who masterminded the incident in which the country lost 40 CRPF jawans in Pulwama
ന്യൂഡല്‍ഹി: 2019 ല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ രാജ്യത്തിനു നഷ്ടമായ സംഭവത്തിന്റെ സൂത്രധാരനും പാകിസ്ഥാനിയുമായ ഭീകരന്‍ അബു സൈഫുള്ളയെ സൈന്യം വധിച്ചു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യക്കാരനാണ് ഇയാള്‍. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദ് ഭീകര സംഘത്തിലെ പ്രധാനികളിലൊരാളായ അബു സൈഫുള്ളയെ വധിച്ചത്.
അതിര്‍ത്തി പ്രദേശത്തു തിരച്ചില്‍ നടത്തുകയായിരുന്ന സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സേന അബു സൈഫുള്ളയെയും മറ്റൊരു ഭീകരനെയും വധിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിലെ മുഖ്യ ഗൂഢാലോചനക്കാരില്‍ ഒരാളാണ് സൈഫുള്ളയെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.
അദ്നാന്‍ എന്നും ലംബൂ എന്നും അറിയപ്പെട്ടിരുന്ന ഇയാള്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവാണ്. ദക്ഷിണ കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന കമാന്‍ഡറായിരുന്നു ഇയാളെന്നു നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു.
Summary: The Indian Army has killed Abu Saifullah, the Pakistani terrorist who masterminded the incident in which the country lost 40 CRPF jawans in the Pulwama terror attack in 2019.
He is from Punjab province in Pakistan. Abu Saifullah, one of the leaders of the Jaish-e-Muhammad terrorist group, was killed in a clash on the Jammu and Kashmir border.
Keywords: Indian Army, Abu Saifullah, Pakistani Terrorist, CRPF jawans, Pulwama, Terror attack, Punjab province, Jaish-e-Muhammad , Jammu and Kashmir
COMMENTS