ICSE (Class X) and ISC (Plus Two) results announced. Results are available at cisce.org and results.cisce.org
ന്യൂഡല്‍ഹി: ഐസിഎസ്ഇ (പത്താം ക്‌ളാസ്), ഐഎസ്സി (പ്‌ളസ് ടു) ഫലം പ്രഖ്യാപിച്ചു.
cisce.org, results.cisce.org എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാണ്.
കോവിഡ് രണ്ടാം തരംഗം നിമിത്തം ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ബോര്‍ഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിര്‍ണയ രീതിയനുസരിച്ച് ഫലം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയം സാധിക്കില്ലെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കണക്കുകൂട്ടലില്‍ പിശകുണ്ടായാല്‍ അത് അറിയിക്കാനാവും.
ഐസിഎസ്ഇക്ക് 99.98 ശതമാനവും ഐഎസ്സിക്ക് 99.76 ശതമാനവുമാണ് വിജയം. കേരളത്തില്‍ പത്താം ക്‌ളാസില്‍ വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്‌ളാസിന് 99.96 ശതമാനവും. പന്ത്രണ്ടാം ക്‌ളാസില്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് 100 ശതമാനമാണ് വിജയം.
ഐസിഎസ്ഇ, ഐഎസ്സി എന്നെഴുതി സ്‌പേസ് ഇട്ട് യുണീക് ഐഡി ടൈപ്പ് ചെയ്ത് 0924882883 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാല്‍ മാര്‍ക്കുകള്‍ എസ് എം എസായും ലഭിക്കും.
Summary: ICSE (Class X) and ISC (Plus Two) results announced. Results are available at cisce.org and results.cisce.org. Board had canceled the ICSE and ISC exams due to the second wave. The Board Secretary informed that the re-evaluation is not possible as the result has been declared as per the special evaluation method prescribed by the Board. But if there is an error in the calculation, it can be reported.
COMMENTS