തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സി.പി.എം പ്രവര്‍ത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സി.പി.എം പ്രവര്ത്തകന് റ...
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സി.പി.എം പ്രവര്‍ത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സി.പി.എം പ്രവര്ത്തകന് റെജിലിനെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
കുഴല്‍പ്പണം തട്ടിയെടുത്ത ദീപക്കില്‍ നിന്നും ഇയാള്‍ മൂന്നു ലക്ഷം രൂപ കൈപ്പറ്റിയതായും പ്രതികളുമായി നിരന്തരം സമ്പര്‍ക്കം പുലര്ത്തിയിരുന്നതുമായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ റെജില്‍ എസ്.എന്‍ പുരത്ത് രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ്. ഇയാളെ കൂടാതെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറെയും അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുകയാണ്.
Keywords: Kodakara, Money laundering case, C.P.M, B.J.P
COMMENTS