കൊച്ചി: ലക്ഷദ്വീപില്‍ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്...
കൊച്ചി: ലക്ഷദ്വീപില്‍ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഭരണകൂടത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടൊപ്പം ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടു.
ദ്വീപുകളിലെ തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങളും ഷെഡുകളും പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഭരണകൂടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 30 നകം ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്നും ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഭരണകൂടത്തിന്റെ നടപടി ചോദ്യംചെയ്ത് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Lakshadweep government, Stay
COMMENTS