തിരുവനന്തപുരം: 45 നു മുകളിലുള്ള കിടപ്പു രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി കോവിഡ് വാക്സിന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ...
തിരുവനന്തപുരം: 45 നു മുകളിലുള്ള കിടപ്പു രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ പോയി കോവിഡ് വാക്സിന് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഇവരുടെ വാക്സിനേഷന് പ്രക്രിയ ഏകീകൃതമാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 45 വയസിന് താഴെ പ്രായമുള്ള കിടപ്പുരോഗികളെ വാക്സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമ പ്രകാരം വാക്സിന് നല്‍കും.
45 വയസിന് മുകളിലുള്ള, ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കിടപ്പു രോഗികളുടെയും പട്ടിക തയ്യാറാക്കും. തുടര്‍ന്ന് അവര്‍ വാക്സിനേഷന് തയ്യാറാണോയെന്ന് അന്വേഷിക്കും. രോഗിയില്‍ നിന്ന് വാകിസ്നേഷനായി സമ്മതം വാങ്ങും.
ആവശ്യമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനു സന്നദ്ധ സംഘടനകളുടെ (എന്‍.ജി.ഒ.എസ്/സി.ബി.ഒ.എസ്.) സഹായം തേടാം. അല്ലാത്തപക്ഷം, എഫ്.എച്ച്.സി., പി.എച്ച്.സി. ഉദ്യോഗസ്ഥര്‍ക്ക് സി.എച്ച്.സി., താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സര്‍ക്കാര്‍ അംഗീകൃത നഴ്സിംഗ് യോഗ്യതയും രജിസ്ട്രേഷനുമില്ലാത്ത ജീവനക്കാര്‍ വാക്സിന് നല്കാന് പാടില്ല. കമ്മ്യൂണിറ്റി നഴ്സിന്റെ നേതൃത്വത്തില്‍ വാക്സിനേഷന് ആസൂത്രണം ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷനുള്ള എല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരുകയും ആവശ്യമെങ്കില്‍ ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയും വേണമെന്നും മന്ത്രി പറഞ്ഞു.
COMMENTS