The central government has said that Covid vaccine can be taken without pre-registration and slot booking. Go directly and get the vaccine
ന്യൂഡല്‍ഹി : മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും സ്ലോട്ട് ബുക്ക് ചെയ്യാതെയും കോവിഡ് വാക്‌സിനെടുക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍.
പല സംസ്ഥാനങ്ങളിലും വാക്‌സിനെടുക്കാന്‍ ജനം വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നേരിട്ടു വാക്‌സിനേഷന്‍ സെന്ററില്‍ ചെന്നു വാക്‌സിനെടുത്തു പോകാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍, ജനം വാക്‌സിനു വേണ്ടി നെട്ടോട്ടമോടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇതു പ്രായോഗികമാവില്ലെന്നാണ് വിലയിതുത്തല്‍. വന്‍ ജനത്തിരക്കിന് ഇത് ഇടയാക്കിയേക്കും. അതിനാല്‍ ബുക്ക് ചെയ്തു സ്ലോട്ട് അനുവദിച്ചുള്ള വാക്‌സിനേഷന്‍ തന്നെയായിരിക്കും കേരളം തത്കാലം പിന്തുടരുകയെന്നാണ് അറിയുന്നത്.
കേരളത്തില്‍ ഇന്നുവരെ ഒന്‍പതു ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും 34 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനും സ്വീകരിച്ചു.
Summary: The central government has said that Covid vaccine can be taken without pre-registration and slot booking. The decision comes at a time when people in many states are reluctant to get vaccinated. The center has informed that one can go directly to the vaccination center and get the vaccine.
Keywords: Central government, Covid vaccine , Pre-registration, Slot booking, Kerala
COMMENTS