Covid confirmed to Mohanan Vaidyar, a traditional healer and naturopath, who passed away yesterday. Mohanan Vaidyar alias Mohanan Nair
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: രാജീവ്, ബിന്ദു. മരുമകന്‍: പ്രശാന്ത്.
ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു. കോവിഡിനു തന്റെ പക്കല്‍ മരുന്നുണ്ടെന്നുള്‍പ്പെടെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ അദ്ദേഹത്തിനെതിരേ പൊലീസ് കേസും എടുത്തിരുന്നു. കോവിഡ് ചികിത്സയുടെ പേരില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ചികിത്സ വിലക്കുകയും ചെയ്തിരുന്നു.
കൊട്ടാരക്കര സ്വദേശിയാണ്. 20 വര്‍ഷമായി ചേര്‍ത്തലയിലാണ് താമസവും ചികിത്സയും. പ്രൊപിയോണിക് അസിഡീമിയ ബാധിച്ച ഒന്നരവയസ്സുള്ള കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നല്കുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ നരഹത്യയ്ക്കു കേസെടുത്തിരുന്നു.
ആരോഗ്യ വകുപ്പിന്റെയും മരുന്നു കമ്പനികളുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു നിപ വൈറസ് എന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും അദ്ദേഹത്തിനെതിരേ കേസുണ്ട്.
Summary: Covid confirmed to Mohanan Vaidyar, a traditional healer and naturopath, who passed away yesterday. Mohanan Vaidyar alias Mohanan Nair was diagnosed with the Covid virus at the Trivandrum Medical College Hospital.
COMMENTS