Decision to determine CBSE Class 12 results on the basis of total examination results in Classes 10, 11 and 12. The Attorney General informed the SC
ന്യൂഡല്‍ഹി: 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ അടിസ്ഥാനത്തില്‍ സിബിഎസ്ഇ 12 ക്ലാസ് ഫലം നിശ്ചയിക്കാന്‍ തീരുമാനം.
അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ പ്രീബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 30:30:40 എന്ന അനുപാതത്തില്‍ കണക്കാക്കും. ജൂലായ് 31ന് മുമ്പ് ഫലപ്രഖ്യാപനം നടത്തും.
ഇതിനൊപ്പം 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30ശതമാനം വീതം വെയ്‌റ്റേജ് നല്‍കും. 12ാംക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40 ശതമാനമായിരിക്കും വെയ്‌റ്റേജ്.
അഞ്ച് പ്രധാന വിഷയങ്ങളില്‍ തിയറി പരീക്ഷയ്ക്കു കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയായിരിക്കും എടുക്കുക. പ്രാക്ട്രിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സ്‌കൂളുകള്‍ സമര്‍പ്പിക്കണം.
കോവിഡ് നിമിത്തം റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് മാനദണ്ഡം തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പതിമൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് സുപ്രീം കോടതി അംഗീകാരം നല്‍കിയ ശേഷമായിരിക്കും മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുക.
ചില സ്‌കൂളുകള്‍ പ്രാക്റ്റിക്കല്‍ പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കും ചിലര്‍ കുറവും മാര്‍ക്കും നല്‍കുന്ന പ്രവണതയുള്ളതിനാല്‍ 1000 സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന വിധത്തില്‍ പരിശോധനാ സമിതി രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.
Summary: Decision to determine CBSE Class 12 results on the basis of total examination results in Classes 10, 11 and 12. The Attorney General informed the Supreme Court about this. The marks of the annual examinations of 10th and 11th classes and the marks of the pre-board examination of class XII will be calculated in the ratio of 30:30:40. The results will be announced before July 31.
COMMENTS