Barbora Krezhikova became the first Czech woman to conquer Roland Garros in 40 years. Barbora made history by defeating Russia's Anastasia Pavlochenko
പാരിസ്: 40 വര്‍ഷത്തിനിടെ റോളണ്ട് ഗാരോസ് കീഴടക്കിയ ആദ്യത്തെ ചെക്ക് വനിതയായി ബാര്‍ബോറ ക്രെജിക്കോവ. ഫ്രഞ്ച് ഓപ്പണില്‍ റഷ്യയുടെ അനസ്താസിയ പവലുചെങ്കോവയെ പരാജയപ്പെടുത്തി ചെക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ചരിത്രമെഴുതുകയായിരുന്നു.
6-1, 2-6, 6-4 എന്ന സ്കോറിനാണ് ബാര്‍ബോറ ക്രെജിക്കോവയുടെ ചരിത്ര നേട്ടം. സീഡില്ലാത്ത താരമാണ് ബാര്‍ബോറ ക്രെജിക്കോവ എന്നറിയുമ്പോഴാണ് അവരുടെ നേട്ടത്തിന്റെ വലുപ്പം വ്യക്തമാവുന്നത്. 33-ാം റാങ്കുകാരിയായിരുന്നു എതിരാളി പവലുചെങ്കോവ.
1981 ല്‍ കിരീടം ഹാന മന്ദ്ലികോവയായിരുന്നു ഇതിനു മുന്‍പ് കിരീടം ചൂടിയ ചെക്ക് താരം. 25 കാരിയായ ക്രെജിക്കോവ കിരീടം തന്റെ ഗുരുവും മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യനുമായ യാന നവോത്നയ്ക്കു സമര്‍പ്പിച്ചു. 2017 ല്‍ നാല്പത്തൊമ്പതാം വയസ്സില്‍ കാന്‍സര്‍ ബാധിച്ചാണ് യാന നോവോത്ന മരിച്ചത്.
എനിക്കു പറയാന്‍ വാക്കുകളില്ല. ഞാന്‍ ഗ്രാന്‍ഡ് സ്ലാം നേടിയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, ആദ്യ നൂറു റാങ്കുകളില്‍ പോലുമില്ലാത്ത ക്രെജിക്കോവ പറഞ്ഞു.'മരിക്കുന്നതിനുമുമ്പ് ഞാന്‍ യാനയോടൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്നു. ടെന്നീസ് ആസ്വദിച്ച് ഒരു ഗ്രാന്‍ഡ് സ്ലാം നേടാന്‍ ശ്രമിക്കുക' എന്നായിരുന്നു അവരുടെ ഉപദേശം. അദൃശ്യയായി നിന്ന് യാന ഇപ്പോഴും എന്നെ പരിപാലിക്കുന്നുണ്ടെന്ന് എനിക്കുറപ്പാണ്, ക്രെജിക്കോവ വികാരാധീനയായി.
Summary: Barbora Krezhikova became the first Czech woman to conquer Roland Garros in 40 years.
Barbora of the Czech Republic made history by defeating Russia's Anastasia Pavlochenkova at the French Open.
COMMENTS