തിരുവനന്തപുരം : പിണറായി വിജയന്‍ നയിക്കുന്ന രണ്ടാം സര്‍ക്കാരിന്റെ സത്യപ്രിതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കു...
തിരുവനന്തപുരം : പിണറായി വിജയന്‍ നയിക്കുന്ന രണ്ടാം സര്‍ക്കാരിന്റെ സത്യപ്രിതിജ്ഞ ഈ മാസം 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.
മന്ത്രിമാരുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
ഏകദേശം 750 പേരെയാണ് സത്യപ്രതിജ്ഞയ്ക്കു പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ തയ്യാറാക്കി എത്തുന്നവരെ രണ്ടു മീറ്റര്‍ അകലത്തില്‍ ഇരുത്താനാണ് പദ്ധതി.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവരാണ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. പൊതുജനങ്ങളെ ചടങ്ങില്‍ പ്രവേശിപ്പിക്കില്ല.
നിലവിലെ മന്ത്രിമാരില്‍ ആറു പേര്‍ ഔദ്യോഗിക വാഹനം തിരികെ കൊടുത്തു. മന്ത്രിമാരാരും ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്നു 15 ദിവസത്തിനകം ഒഴിയാനാണ് ഇവര്‍ക്കു നിര്‍ദ്ദേശം. തുടര്‍ന്ന് പുതിയ മന്ത്രിമാരുടെ ഇഷ്ടം കൂടി നോക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിച്ച് പുതിയ മന്ത്രിമാര്‍ക്കു കൈമാറും.
Summary: The swearing in of the second government led by Pinarayi Vijayan will take place on the 20th of this month at the Central Stadium, Thiruvananthapuram. Preparations are underway for the swearing-in of the ministers.
About 750 people are expected to take the oath. The plan is to set up a large pavilion at the Central Stadium and seat those arriving at a distance of two meters.
Members of the new and old legislatures, family members of the new ministers and dignitaries from various walks of life will be invited. The public will not be allowed into the ceremony.
Keywords: Swearing in, Government, Pinarayi Vijayan, Central Stadium, Thiruvananthapuram
COMMENTS