ന്യൂഡല്‍ഹി: 1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്സ്വാളിനെ സിബിഐയുടെ പുതിയ ഡയറക്ടറായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. മഹാരാഷ...
ന്യൂഡല്‍ഹി: 1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്സ്വാളിനെ സിബിഐയുടെ പുതിയ ഡയറക്ടറായി നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.
മഹാരാഷ്ട്ര കേഡര്‍ ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ സിഐഎസ്എഫ് മേധാവിയാണ്. മുംബയ് പൊലീസ് കമ്മിഷണര്‍, മഹാരാഷ്ട്ര ഡിജിപി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ചാരസംഘടനയായ റോയില്‍ ഒന്‍പത് വര്‍ഷം പ്രവര്‍ത്തിച്ചു. കേരള ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പടെ 12 പേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
സുബോധ് കുമാര്‍ ജയ്സ്വാളിനെ കൂടാതെ എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെ. ആര്‍. ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരാണ് അവസാനം തയാറാക്കിയ പട്ടികയില്‍ വന്നത്.
സിബിഐ ഡയറക്ടറായി നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും സര്‍വീസ് കാലാവധിയുണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ നിലപാടെടുത്തു. ഇതോടെയാണ് ബഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയ്ക്കു പുറത്തായത്. ബഹ്‌റ ജൂണ്‍ 20ന് വിരമിക്കുകയാണ്.
നിയമന സമിതിയില്‍ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരാണുള്ളത്. ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പിന്തുണച്ചു. ഇതോടെ ലോക്നാഥ് ബെഹ്റ, ഓഗസ്റ്റ് 31നു വിരമിക്കുന്ന ബിഎസ്എഫ് മേധാവിയായ രാകേഷ് അസ്താന, മേയ് 31നു വിരമിക്കുന്ന എന്‍ഐഎ മേധാവി വൈ.സി. മോദി എന്നിവര്‍ അയോഗ്യരായി.
അസ്താന അല്ലെങ്കില്‍ വൈ.സി മോദി എന്നിവരിലൊരാളെ ഡയറക്ടറാക്കാനായിരുന്നു പ്രധാനമന്ത്രിക്കു താത്പര്യം. ബഹ്‌റയും പ്രധാനമന്ത്രിക്ക് വലിയ എതിര്‍പ്പില്ലാത്ത ഉദ്യോഗസ്ഥനാണ്.
Keywords: Subodh Kuamar Jaiswal, CBI, CISF, India, Police, IPS
COMMENTS