തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഹ...
തിരുവനന്തപുരം: ചരിത്ര വിജയം നേടിയ പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഹൈക്കോടതി ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വളരെ പ്രധാനപ്പെട്ട കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയത്.
കൃത്യം 3.30 ന് തന്നെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്‍പാകെ സത്യപ്രപതിജ്ഞ ചെയ്ത് അധികാരമേറ്റു.
മുഖ്യമന്ത്രിക്കു ശേഷം മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എം.എല്‍.എമാരും പങ്കെടുത്തു. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് പാലിച്ചാണ് പ്രതിപക്ഷ നടപടി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, എം എം മണി, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Swearing-In Ceremony Of New LDF Government https://t.co/O9o2AKUWhu
— CPI(M) Kerala (@CPIMKerala) May 20, 2021
Keywords: Kerala, Swearing In, Pinarayi Government, LDK
COMMENTS