കേരളമാകെ വിജയഭേരി

സിദ്ധാര്‍ത്ഥ് ശ്രീനിവാസ് തിരുവനന്തപുരം: ഉറപ്പാണ് എല്‍ഡിഎഫ് എന്ന തലവാചകം അന്വര്‍ത്ഥമായിരിക്കുന്നു. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്...


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: ഉറപ്പാണ് എല്‍ഡിഎഫ് എന്ന തലവാചകം അന്വര്‍ത്ഥമായിരിക്കുന്നു. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി തുടര്‍ഭരണം ഉറപ്പാക്കിയിരിക്കുകയാണ്.

മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരളത്തിന്റെ രീതിയും മാറിയിരിക്കുന്നു. തുടര്‍ഭരണം ഉറപ്പാക്കിയതിന്റെ ക്രെഡിറ്റും പിണറായിക്കാണ് ഏറ്റവും കൂടുതല്‍ അവകാശപ്പെടാനാവുക.

ഒരുപാട് എതിര്‍ ഘടകങ്ങളെ അതിജീവിച്ചാണ് ഇടതുപക്ഷം ഭരണം ഉറപ്പാക്കിയിരിക്കുന്നത്. ഒരുപക്ഷേ, ഇടതു മുന്നണിയെ ഈ വിജയത്തിലേക്കു കൈപിടിച്ചത് കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലെ അതിദയനീയ പരാജയമാണ്. 20ല്‍ 19 സീറ്റിലും പരാജയപ്പെട്ട ഇടതു മുന്നണിക്ക് അതു വലിയ തിരിച്ചറിവാകുകയായിരുന്നു.

അതോടെ, ഭരണത്തിന്റെ ശൈലി മാറ്റുകയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും പരീക്ഷിച്ച ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വാരിച്ചൊരിയുന്ന തന്ത്രവും പരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നു കിട്ടുന്ന വിഹിതങ്ങള്‍ പോലും ഇടതു സര്‍ക്കാരിന്റേതെന്നു കാട്ടി ജനത്തിനു നല്കുന്നതിലും ഇടതു സര്‍ക്കാര്‍ വിജയിച്ചു. ക്ഷേമ പെന്‍ഷനുകള്‍ സംഖ്യ കൂട്ടിയും കൃത്യമായും വിതരണം ചെയ്തതും സാധാരണക്കാര്‍ക്കിടയില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഗുണം കണ്ടു.

ശബരിമല വിഷയത്തില്‍ കൈപൊള്ളിയാണ് ഇടതു മുന്നണിക്കു ലോക് സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ദുരന്തമുണ്ടായത്. അതിനു ശേഷം ആ വിഷയത്തില്‍ ചില നിലപാടു മാറ്റങ്ങള്‍ക്ക് പിണറായി വിജയന്‍ അടക്കമുള്ളവര്‍ തയ്യാറായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു അവസാനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ മാപ്പു പറച്ചിലും.

പ്രളയങ്ങളും കൊറോണ വൈറസ് വ്യാപനവും വന്നപ്പോള്‍ മുന്നില്‍ നിന്നു പിണറായി നയിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ സര്‍ക്കാരിനായി. നിത്യവും വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനങ്ങളിലൂടെ തന്റെ സാന്നിദ്ധ്യം മറ്റേതൊരു മുന്‍ മുഖ്യമന്ത്രിയെക്കാളും നന്നായി ജനങ്ങളുടെ മനസ്സില്‍ പതിക്കാനും പിണറായിക്കു കഴിഞ്ഞിരുന്നു.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തൂത്തുവാരിയപ്പോഴും വരാനിരിക്കുന്ന ആഘാതത്തെക്കുറിച്ചു കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം തിരിച്ചറിഞ്ഞതുമില്ല.

സ്ഥിരം മുഖങ്ങളെ മാറ്റി പുതിയ തലമുറയ്ക്ക് അവസരം കൊടുക്കാന്‍ സിപിഐയും പിന്നീട് സിപിഎമ്മും തീരുമാനിച്ചതും നല്ല മാതൃകയായി. ഈ നയം പിന്നീട് യുഡിഎഫും നന്നായി പകര്‍ത്തുകയും ചെയ്തു.

പല കേന്ദ്രങ്ങളിലും എന്‍ഡിഎയുടെ മുന്നേറ്റം മുന്നില്‍ക്കണ്ട് മുസ്ലിം, ക്രിസ്ത്യന്‍ മേഖലകളില്‍ ഇടതു മുന്നണിക്ക് അനുകൂലമായി വോട്ട് മറിഞ്ഞതായും സൂചനയുണ്ട്. ഇത്തരം കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വിലയിരുത്തപ്പെടും.

എന്തായാലും കേരള രാഷ്ട്രീയത്തില്‍ വരുന്ന അഞ്ചു വര്‍ഷം പിണറായി വിജയന്‍ എന്ന നേതാവിന്റെ അപ്രമാദിത്വം തന്നെയായിരിക്കുമെന്നു വ്യക്തമായിരിക്കുന്നു.

Keywords: Kerala, Election, Pinarayi Vijayan, Polling, NDA, LDF, UDF

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10793,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കേരളമാകെ വിജയഭേരി
കേരളമാകെ വിജയഭേരി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiuacAFOsR3enM7gRdwMqmzPtNiCG6sT3P_qwqsXG1R4kCOKbAlikWFug2FoI3ceK_XY3kqGABc8FllRJgtkbybtHSfcvwmTAe4ozLwPHvB7pPRaoMkfDrtw2bFSNgl0_5AXDS4BxXPrTz/s320/pinarayi_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiuacAFOsR3enM7gRdwMqmzPtNiCG6sT3P_qwqsXG1R4kCOKbAlikWFug2FoI3ceK_XY3kqGABc8FllRJgtkbybtHSfcvwmTAe4ozLwPHvB7pPRaoMkfDrtw2bFSNgl0_5AXDS4BxXPrTz/s72-c/pinarayi_vyganews.jpg
www.vyganews.com
https://www.vyganews.com/2021/05/pinarayi-wins-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/pinarayi-wins-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy