ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച 2 ഡി ഓക്സി-ഡി-ഗ്ളൂക്കോസ് (2ഡിജി) എന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച 2 ഡി ഓക്സി-ഡി-ഗ്ളൂക്കോസ് (2ഡിജി) എന്ന മരുന്ന് ഇന്നു മുതല്‍ രാജ്യത്ത് ഉപയോഗിച്ചു തുടങ്ങുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്നിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നത്. പതിനായിരം ഡോസ് മരുന്ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. കോവിഡ് രോഗികളില്‍ ഈ മരുന്ന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്കിയിരുന്നു.
പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കുടിക്കാനുള്ളതാണ്. ഇത് ഉപയോഗിക്കുമ്പോള്‍ കോവിഡ് പെട്ടെന്നു നെഗറ്റീവ് ആകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണ് ഡി ആര്‍ ഡി ഒ ഇതു വികസിപ്പിച്ചത്.
മരുന്നിലുള്ള സൂക്ഷ്മാണു കൃത്രിമ ഓക്സിജന്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുകയും പെട്ടെന്നു രോഗമുക്തി നല്കുകയും ചെയ്യുന്നു. മരുന്ന് ഉപയോഗിച്ചവര്‍ക്കൊക്കെ ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ മൂന്നാം ദിവസം മുതല്‍ നെഗറ്റീവാകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള രണ്ടാം ഘട്ട പരീക്ഷണങ്ങളില്‍, കോവിഡ് 19 രോഗികളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു. രോഗമുക്തി നിരക്കില്‍ ഗണ്യമായ പുരോഗതി മരുന്നുപയോഗിച്ചവരില്‍ കണ്ടിരുന്നു. 110 രോഗികളില്‍ രണ്ടാം വട്ട പരീക്ഷണം നടത്തിയിരുന്നു. രാജ്യത്തെ ആറ് ആശുപത്രികളില്‍ നടത്തിയ മൂന്നാം വട്ട പരീക്ഷണവും വന്‍ വിജയമായിരുന്നു.
മരുന്നിന്റെ വരവ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ വന്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
COMMENTS