കൊച്ചി: തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദവും അതിന്റെ തുടര്‍ച്ചയായി ചുഴലിക്കാറ്റിനും സാദ്ധ്യതയെന്നു കാലാവസ്ഥാ പ്രവചന...
കൊച്ചി: തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദവും അതിന്റെ തുടര്‍ച്ചയായി ചുഴലിക്കാറ്റിനും സാദ്ധ്യതയെന്നു കാലാവസ്ഥാ പ്രവചനം.
ചുഴലിക്കാറ്റ് രൂപം കൊണ്ടാല്‍ ടൗട്ടെ എന്നായിരിക്കും പേര്. മ്യാന്മറാണ് ഈ പേര് നിര്‍ദ്ദേശിച്ചത്.
ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിജാഗ്രതയ്ക്കും നിര്‍ദ്ദേശമുണ്ട്.
14ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ വരെ മഴ ഒറ്റപ്പെട്ട ഇടങ്ങളില്‍ പെയ്തേക്കാം.
ഇന്ന് ഇടുക്കി, 13 ന് തിരുവനന്തപുരം, 14ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, 15ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കടലാക്രമണം രൂക്ഷമായേക്കും. തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 14 മുതല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്.
ആഴക്കടല്‍ മല്‍സ്യബന്ധത്തിനു പോയവര്‍ 14 ന് മുന്‍പ് തീരത്തെത്താനും നിര്‍ദ്ദേശമുണ്ട്.
COMMENTS