തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം അതിന്യൂനമര്‍ദമായി മാറിയതോടെ തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയ...
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം അതിന്യൂനമര്‍ദമായി മാറിയതോടെ തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മേയ് 16 വരെ മറ്റ് ജില്ലകളിലും അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തരുന്നു.
അടുത്ത 24 മണിക്കൂറില്‍ അതിന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ അതിന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. ലക്ഷദ്വീപ് തീരത്തുനിന്ന് 80 കിലോമീറ്ററും കണ്ണൂര്‍ തീരത്ത് നിന്ന് 360 കിലോമീറ്റര്‍ മാറിയുമാണ് ന്യൂനമര്‍ദം രൂപകൊണ്ടിട്ടുള്ളത്.
ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ട സഞ്ചാരപഥത്തില്‍ കേരളമില്ല. എന്നാല്‍, സഞ്ചാരപഥം കേരള തീരത്തിന് അടുത്തായതിനാല്‍ കനത്ത മഴ തുടരും.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളില്‍ 40 കിലോ മീറ്റര്‍ വരെ വേഗമുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
തീരമേഖലകളില്‍ മഴയും കടലാക്രമണവും തുടരുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരളത്തീരത്തുനിന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.
കേരള തീരത്ത് കടല്‍പ്രക്ഷുബ്ധമാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പതു സംഘങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചു.
Keywords: Kerala, Depression, Rain
COMMENTS