നാഷ്വില്ലെ: ടാര്സന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് ജോ ലാറ (58) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ നാഷ്വില്ലെ ഭ...
നാഷ്വില്ലെ: ടാര്സന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് ജോ ലാറ (58) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ നാഷ്വില്ലെ ഭാഗത്തുവച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജോയും ഭാര്യയുമടക്കം ഏഴുപേരും കൊല്ലപ്പെട്ടു.
ടെന്നിസെയില് നിന്ന് ഫ്ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. നാഷ്വില്ലെ ഭാഗത്തുവച്ച് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.
നിരവധി സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ലോകമെമ്പാടും ആരാധകരെ നേടിയ താരമാണ് ജോ ലാറ. എങ്കിലും അദ്ദേഹത്തിന്റെ ടാര്സന് ദ എപ്പിക് അഡ്വഞ്ചര്‍ എന്ന സിനിമയിലെ ടാര്സന് എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധനേടിയത്. കിങ് ഓഫ് ജംഗിള്‍, ബേ വാച്ച് എന്നിവയാണ് ലാറയുടെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകള്‍.
Keywords: Actor Joe Lara, Tarzan fame, plane crash, died
COMMENTS