ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരവൃത്തിക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റീസ് ജയിന് സമിതി റിപ്പോര്‍ട്...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരവൃത്തിക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റീസ് ജയിന് സമിതി റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്നും ആ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് കൈമാറുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും സി.ബി.ഐ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ജയിന് കമ്മീഷന് റിപ്പോര്‍ട്ടിനെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്നു നിര്‍ദ്ദേശിച്ച കോടതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം തള്ളുകയും ചെയ്തു.
Keywords: Supreme court, ISRO case, CBI, Report
COMMENTS