ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു രാത്രി പത്തു മണി മുതല്‍ അടുത്ത തിങ്കളാ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നു രാത്രി പത്തു മണി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണി വരെയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,500 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണം, ചികിത്സ എന്നീ അവശ്യ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും സ്വകാര്യ ഓഫീസ് ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സര്‍വീസുകളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂയെന്നും വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.
COMMENTS