ബന്ധുനിയമനം: ജലീല്‍ കുറ്റക്കാന്‍, മന്ത്രിസ്ഥാനത്തു തുടരാന്‍ യോഗ്യതയില്ല, പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുമായി ലോ...
ബന്ധുനിയമനം: ജലീല്‍ കുറ്റക്കാന്‍, മന്ത്രിസ്ഥാനത്തു തുടരാന്‍ യോഗ്യതയില്ല, പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുമായി ലോകായുക്ത
തിരുവനന്തപുരം: തിരഞ്ഞെടുപ്പു കഴിഞ്ഞു പുറത്തു പോകാന്‍ തയ്യാറെടുക്കുന്ന സര്‍ക്കാരിന് ലോകായുക്തയുടെ വക അടി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവായ കെ.ടി അദീപിനെ നിയമിച്ച മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ട്.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ജലീല്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സര്‍ക്കാരിന്റെ അവസാന മണിക്കൂറുകളില്‍ ലോകായുക്ത കണ്ടെത്തിയിരിക്കുന്നു.
ജനറല്‍ മാനേജരായി ബന്ധുവായ അദീപിനെ നിയമിച്ച ജലീല്‍ കുറ്റക്കാരനാണ്. അധികാര ദുര്‍വിനിയോഗമാണ് മന്ത്രിക്കസേരയില്‍ ഇരുന്നു ജലീല്‍ നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയതിനാല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ബന്ധുവിനെ നിയമിക്കുന്നതിനുവേണ്ടി ജനറല്‍ മാനേജര്‍ തസ്തികയിലെ യോഗ്യത മന്ത്രി ഇടപെട്ട് ഇളവു ചെയ്തു. ഇതിനു ശേഷമാണ് നിയമനം നടത്തിയിരിക്കുന്നത്. ഇതു നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ്.
വി.കെ മുഹമ്മദ് ഷാഫി നല്കിയ പരാതിയിലാണ് മന്ത്രിക്കെതിരേ ലോകായുക്ത അന്വേഷണം നടത്തിയത്. പരാതിയില്‍ പറയുന്നതെല്ലാം സത്യമാണെന്ന് ബോദ്ധ്യപ്പെട്ടുവെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ കെ.ടി ജലീല്‍ അര്‍ഹനല്ലെന്നും സ്ഥാനത്തുനിന്നു ജലീലിനെ നീക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് വൈകാതെ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.
പക്ഷേ, മുഖ്യമന്ത്രി കോവിഡ് ബാധിച്ചു കിടപ്പായതിനാല്‍ ലോകായുക്തയ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് നേരിട്ടു കൈമാറാന്‍ കഴിയില്ല. സമയം കിട്ടി റിപ്പോര്‍ട്ടു കൈമാറി വരുമ്പോഴേക്കും വോട്ടെണ്ണല്‍ കഴിയാനാണ് സാദ്ധ്യത.
COMMENTS