കൊച്ചി: നടന് ഫഹദ് ഫാസിലിന് താക്കീതുമായി തിയേറ്റര്‍ ഉടമകളുടെ യൂണിയന് ഫിയോക്ക്. ഇനിയും ഒ.ടി.ടി ചിത്രങ്ങളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ക...
കൊച്ചി: നടന് ഫഹദ് ഫാസിലിന് താക്കീതുമായി തിയേറ്റര്‍ ഉടമകളുടെ യൂണിയന് ഫിയോക്ക്. ഇനിയും ഒ.ടി.ടി ചിത്രങ്ങളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
ഇനിയും ഇത്തരം റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണില്ലെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ പോയാല്‍ മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിനും വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഫിയോക്ക് താക്കീത് നല്കി.
സംവിധായകന് ബി.ഉണ്ണികൃഷ്ണന്, നടന് ദിലീപ് എന്നിവര്‍ ഇതു സംബന്ധിച്ച് ഫഹദുമായി ബന്ധപ്പെട്ടിരുന്നു. അതേസമയം ഫഹദിന്റെ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. സീ യൂ സൂണ്‍, ഇരുള്, ജോജി എന്നിവയാണ് അടുത്തിടെ ഫഹദിന്റേതായി വന്ന ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍.
Keywords: OTT release, Fahad Fazil, FEUOK, Warning
COMMENTS