തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു. ആര...
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.എസ് ശബരീനാഥന്റെ പ്രചരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ചു. ആര്യനാട് സ്വദേശി പ്രദീപ് (33) ആണ് മരിച്ചത്. ചാമവിള ഭാഗത്ത് വാഹനപ്രചരണത്തിലായിരുന്ന ശബരീനാഥന് അകമ്പടിയായി ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം.
പാലൈക്കോണം ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നു കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും പ്രദീപ് കെ.എസ്.ആര്.ടി.സി ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Congress worker, Dies, Thiruvananthapuram, Today
COMMENTS