തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് 2,90,262 സാമ്പ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്ത് 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
എറണാകുളം 4468 (4444)
കോഴിക്കോട് 3998 (3946)
മലപ്പുറം 3123 (2951)
തൃശൂര്‍ 2871 (2847)
കോട്ടയം 2666 (2552)
തിരുവനന്തപുരം 2020 (1765)
കണ്ണൂര്‍ 1843 (1619)
പാലക്കാട് 1820 (666)
ആലപ്പുഴ 1302 (1301)
കൊല്ലം 1209 (1196,)
പത്തനംതിട്ട 871 (804)
ഇടുക്കി 848 (828)
കാസര്‍കോട് 771 (743)
വയനാട് 659 (656).
30 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 26,318 പേര് സമ്പര്‍ക്ക രോഗികളാണ്. 1768 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-45
കണ്ണൂര്‍ 13
തൃശൂര്‍ 8
തിരുവനന്തപുരം 7
കാസര്‍കോട് 4
കോട്ടയം 3
എറണാകുളം 3
കൊല്ലം 2
പാലക്കാട് 2
പത്തനംതിട്ട 1
ഇടുക്കി 1
വയനാട് 1.
നെഗറ്റീവായവര്‍-8122
തിരുവനന്തപുരം 861
കൊല്ലം 674
പത്തനംതിട്ട 303
ആലപ്പുഴ 675
കോട്ടയം 538
ഇടുക്കി 247
എറണാകുളം 1002
തൃശൂര്‍ 769
പാലക്കാട് 375
മലപ്പുറം 754
കോഴിക്കോട് 1099
വയനാട് 199
കണ്ണൂര്‍ 356
കാസര്‍കോട് 270.
2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,81,324 പേര് ഇതുവരെ രോഗമുക്തി നേടി. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയില്ല. ഇപ്പോള്‍ ആകെ 547 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് 4,70,558 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,565 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
COMMENTS