ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തിയടക്കം 33 പേര്‍ക്കെതിരെ കുറ്റപത്രം ...
ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തിയടക്കം 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 12,000 പേജുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമര്‍പ്പിച്ചത്.
കേസിലെ 8 പേര് ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2020 ജൂണിലാണ് എന്‍.സി.ബി കേസന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിയും സഹോദരനും അറസ്റ്റിലായ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
Keywords: Sushant Singh Rajput, Case, NCB, Chargesheet
COMMENTS