തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എല്‍സി, പ്ലസ് ടു പരീക്ഷ എപ്രില്‍ മാസത്തിലേക്കു മാറ്റി. ഏപ്രില്‍ എട്ടു മുതല്‍ ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എല്‍സി, പ്ലസ് ടു പരീക്ഷ എപ്രില്‍ മാസത്തിലേക്കു മാറ്റി.
ഏപ്രില്‍ എട്ടു മുതല്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി.
പുതുക്കിയ ടൈം ടേബിള്‍ വൈകാതെ പ്രസിദ്ധീകരിക്കും. മാര്‍ച്ച് 17ന് പരീക്ഷകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.
അധ്യാപകര്‍ക്കു തിരഞ്ഞെടുപ്പു ഡ്യൂട്ടി വരുന്നതും മിക്ക സ്‌കൂളുകളും പോളിംഗ് ബൂത്തുകളാവുന്നതും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നത്.
ഇതിനു പുറമേ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തെ ഏറ്റെടുക്കുന്നതും പരീക്ഷയെ ബാധിക്കുന്നുണ്ട്.
പരീക്ഷ മാറ്റുന്നതിനോട് ഇടത് അദ്ധ്യാപക സംഘടനകള്‍ക്ക് യോജിപ്പാണ്. എന്നാല്‍, പരീക്ഷ മാറ്റേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ സംഘടനകള്‍.
Keywords: SSLC, Plus Two, Examination, Kerala
COMMENTS