കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് നട...
കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് നടപടി. ജോസഫ് ഗ്രൂപ്പിന്റെ കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തില്‍ ലയിക്കുന്ന സാഹചര്യത്തില്‍ അയോഗ്യത പ്രശ്നം പരിഹരിക്കുന്നതിന് മുന്നോടിയായാണ് രാജി.
അതേസമയം ഒറ്റ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.സി തോമസ് നല്കിയ കത്ത് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചിട്ടില്ല. അതിനാല്‍ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നായിരുന്നിട്ടും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല.
Keywords: P.J Joseph & Mons Joseph, Resign, M.L.A, Election
COMMENTS