കോട്ടയം: മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യ...
കോട്ടയം: മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ലതിക സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഘടകകക്ഷിക്ക് കൊടുത്ത സീറ്റാണ് അവര്‍ ആവശ്യപ്പെട്ടതെന്നും വൈപ്പിന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റുമാനൂരിന് പകരം മറ്റൊരു സീറ്റിന് അവര്‍ തയ്യാറായിരുന്നില്ലെന്നും മറ്റൊരു സീറ്റ് കൊടുക്കുന്നതിന് കോണ്‍ഗ്രസിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


COMMENTS