ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം സി.പി.എം ദേ...
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഈ ആവശ്യമുന്നയിച്ച് എന്‍.എസ്.എസ് രംഗത്തെത്തുന്നത്.
ശബരിമല വിഷയത്തില്‍ സി.പി.എം സ്വീകരിച്ചത് ശരിയായ നടപടിയാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തില്‍ മറുപടി പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മറുപടി പറയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടെന്നും അതിനാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത്.
Keywords:N.S.S,Sabarimala issue, Chief minister & government, C.P.M
COMMENTS