കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇനി ബ്രാക്കറ്റില്ലാതെ വെറും കേരള കോണ്‍ഗ്രസ് ആയി യു.ഡി.എഫില്‍ തുടരും. എന്‍.ഡി.എ വിട്ട് പി.സി തോമസും...
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇനി ബ്രാക്കറ്റില്ലാതെ വെറും കേരള കോണ്‍ഗ്രസ് ആയി യു.ഡി.എഫില്‍ തുടരും. എന്‍.ഡി.എ വിട്ട് പി.സി തോമസും കേരള കോണ്‍ഗ്രസില്‍ ചേരും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ ബി.ജെ.പി തഴഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ലയനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം സൈക്കിള്‍ ചിഹ്നത്തിനായി അപേക്ഷയും നല്‍കും.
പി.ജെ ജോസഫ് ചെയര്‍മാനും പി.സി തോമസ് വര്‍ക്കിങ് ചെയര്‍മാനും മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാകും. പി.സി തോമസ് ഗ്രൂപ്പുകൂടി വരുന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
Keywords: Kerala congress, P.J Joseph, P.C Thomas, Congress, N.D.A
COMMENTS