ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജ്. ജോയ്സ...
ഇടുക്കി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജ്. ജോയ്സ് ജോര്‍ജിനെ തള്ളി മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഖേദപ്രകടനം.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍ രാഹുല്‍ ഗാന്ധി എത്തിയതിനെ പരിഹസിച്ച ജോയ്സ് രാഹുലിന്റെ മുന്പില് പെണ്‍കുട്ടികള്‍ കുനിഞ്ഞു നില്‍ക്കരുതെന്നും അയാള്‍ അവിവാഹിതനും അപകടകാരിയുമാണെന്നും പറഞ്ഞു.
വൈദ്യുതിമന്ത്രിയും സ്ഥാനാര്‍ത്ഥിയുമായ എം.എം മണി അടക്കമുള്ളവര്‍ ഇരുന്ന വേദിയിലായിരുന്നു ജോയ്സിന്റെ പ്രസംഗം. ഇതിനെ അനുകൂലിച്ച് എം.എം മണി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കോളേജിലെ വിദ്യാര്‍ത്ഥികളടക്കം രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സി.പി.എമ്മും ജോയ്സിനെ കൈവെടിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഖേദപ്രകടനം.
Keywords: Rahul Gandhi, Joice George, College issue, Apologize
COMMENTS