അഹമ്മദാബാദ്: ആദ്യ ട്വന്റി 20 യിലെ പരാജയത്തിന് ഇന്ത്യയുടെ മധുരപ്രതികാരം. രണ്ടാം ട്വന്റി 20 യില്‍ 13 പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ഇ...
അഹമ്മദാബാദ്: ആദ്യ ട്വന്റി 20 യിലെ പരാജയത്തിന് ഇന്ത്യയുടെ മധുരപ്രതികാരം. രണ്ടാം ട്വന്റി 20 യില്‍ 13 പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഓപ്പണര്‍ കെഎല്‍ രാഹുല്‍ റണ്‍സൊന്നുമെടുക്കാതെ വീണു. സാം കറന്റെ പന്തില്‍ ജോസ് ബട്ലര് പിടിച്ചാണ് രാഹുല്‍ പുറത്തായത്.
പിന്നീട് ഇഷാന് കിഷനും വിരാട് കോലിയും ചേര്‍ന്ന് കളി കൈയിലൊതുക്കി. 32 പന്തില്‍ 56 റണ്‍സെടുത്ത ഇഷാനെ ആദില്‍ റഷീദ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. വിരാട് കോലി 49 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു.
13 പന്തില്‍ 26 റണ്‍സെടുത്ത ഋഷഭ് പന്തിനെ ക്രിസ് ജോര്‍ഡാന്റെ പന്തില്‍ ജോണി ബെയര്‍സ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി. എട്ടു പന്തില്‍ എട്ടു റണ്‍സുമായി ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു.
ഷാര്‍ദൂല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും രണ്ടു വീതം വിക്കറ്റുമായി മികച്ച ബൗളിങ്ങ് കാഴ്ചവച്ചു.
ടോസ് നേടിയ വിരാട് കോലി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഭുവനശ്വര്‍ കുമാര്‍ അപകടകാരിയായ ജോസ് ബട്ലറെ റണ്ണെടുക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നില്‍ കുടുക്കി.
ജാസണ്‍ റോയിയും ഡേവിഡ് മലനും ചേര്‍ന്ന് വമ്പന്‍ അടികളിലൂടെ സ്കോര്‍ ഉയര്‍ത്തുന്നതിനിടയില്‍ 24 റണ്‍സെടുത്ത മലനെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി.
35 പന്തില്‍ 46 റണ്‍സെടുത്ത ജാസണ്‍ റോയിയെ വാഷിങ്ടണ്‍ സുന്ദര്‍ ഭുവനേശ്വറിന്റെ കൈയിലൊതുക്കി. 13ാമത്തെ ഓവറില്‍ നൂറു കടന്ന ഇംഗ്ലണ്ടിനെ ശേഷിച്ച ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരച്ച വരയില്‍ നിര്‍ത്തുകയായിരുന്നു. ഇയോണ്‍ മോര്‍ഗനെയും (28), ബെന്‍ സ്റ്റോക്സിനെയും (24) ഷാര്‍ദൂല്‍ വീഴ്ത്തി.
Keywords: India, England, T20, Virat Kohli, Ishan Kishan
COMMENTS