സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ, കെ മുരളീധരന് തന്നെയാണ്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ, കെ മുരളീധരന് തന്നെയാണ് നേമത്തെ സ്ഥാനാര്‍ത്ഥി. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടും മത്സരിക്കും.
92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം തന്നെയാണ് നടന്നിരിക്കുന്നത്. 25-50 പ്രായ്തിലുള്ള 46 പേര് പട്ടികയിലുണ്ട്. 70 കടന്ന മൂന്നു പേരാണ് ലിസ്റ്റിലുള്ളത്.55 ശതമാനം സ്ഥാനാര്‍ത്ഥികളും പുതുമുഖങ്ങളാണ്.
സ്ഥാനാര്‍ത്ഥികളും മണ്ഡലവും
കാസര്‍കോട് ജില്ല
ഉദുമ: പെരിയ ബാലകൃഷ്ണന്
കാഞ്ഞങ്ങാട്: പി വി സുരേഷ്
കണ്ണൂര്‍ ജില്ല
പയ്യന്നൂര്‍: എം പ്രദീപ് കുമാര്‍
കല്യാശേരി: ബ്രജേഷ് കുമാര്‍
തളിപ്പറമ്പ്: പി വി അബ്ദുല്‍ റഷീദ്
ഇരിക്കൂര്‍: സജീവ് ജോസഫ്
കണ്ണൂര്‍: സതീശന് പാച്ചേനി
തലശ്ശേരി: എം പി അരവിന്ദാക്ഷന്
പേരാവൂര്‍: സണ്ണി ജോസഫ്
വയനാട് ജില്ല
മാനന്തവാടി: പി കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി: ഐ സി ബാലകൃഷ്ണന്
കോഴിക്കോട് ജില്ല
നാദാപുരം: കെ പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി: എം സുബ്രഹ്മണ്യം
ബാലുശേരി: വി കെ ധര്മജന്
പാലക്കാട് ജില്ല
പാലക്കാട്: ഷാഫി പറമ്പില്‍
മലമ്പുഴ: എസ് കെ അനന്തകൃഷ്ണന്
തരൂര്‍: കെ എ ഷീബ
ചിറ്റൂര്‍: സുമേഷ് അച്യുതന്
ആലത്തൂര്‍: പാളയം പ്രദീപ്
ചേലക്കര: സി സി ശ്രീകുമാര്‍
തൃശൂര്‍ ജില്ല
കുന്നംകുളം: കെ ജയശങ്കര്‍
മണലൂര്‍: വിജയ ഹരി
വടക്കാഞ്ചേരി: അനില്‍ അക്കര
ഒല്ലൂര്‍: ജോസ് വെള്ളൂര്‍
തൃശൂര്‍: പത്മജ വേണുഗോപാല്‍
നാട്ടിക: സുനില്‍ ലാലൂര്‍
കയ്പമംഗലം: ശോഭ സുബിന്
പുതുക്കാട്: അനില്‍ അന്തിക്കാട്
ചാലക്കുടി: ടി ജെ സനീഷ്കുമാര്
കൊടുങ്ങല്ലൂര്‍: എം പി ജാക്സണ്
എറണാകുളം ജില്ല
പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പിള്ളില്‍
അങ്കമാലി: റോജി എം ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്
പറവൂര്‍: വി ഡി സതീശന്
വൈപ്പിന്‍: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
തൃപ്പൂണിത്തുറ: കെ ബാബു
45.എറണാകുളം: ടി ജെ വിനോദ്
46.തൃക്കാക്കര: പി ടി തോമസ്
47.കുന്നത്തുനാട്: വി പി സജീന്ദ്രന്
ഇടുക്കി ജില്ല
48.മൂവാറ്റുപുഴ: മാത്യു കുഴല്നാടന്
49.ദേവികുളം: ഡി കുമാര്‍
50.ഉടുമ്പന്‍ചോല: ഇ എം അഗസ്തി
51.പീരുമേട്: സിവിത് തോമസ്
കോട്ടയം ജില്ല
52.വൈക്കം: പി ആര് സോന
53.കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
54.പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി
55.കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കന്.
56.പൂഞ്ഞാര്‍: ടോമി കല്ലാനി
ആലപ്പുഴ ജില്ല
57.അരൂര്‍: ഷാനിമോള്‍ ഉസ്മാന്
58.ചേര്‍ത്തല: എസ് ശരത്
59.ആലപ്പുഴ: കെ എസ് മനോജ്
60.അമ്പലപ്പുഴ: എം ലിജു
61.ഹരിപ്പാട്: രമേശ് ചെന്നിത്തല.
62.കായംകുളം: അരിതാ ബാബു
63.മാവേലിക്കര: കെ കെ ഷാജു
64.ചെങ്ങന്നൂര്‍: എം മുരളി
പത്തനംതിട്ട ജില്ല
65.റാന്നി: റിങ്കു ചെറിയാന്
66.ആറന്മുള: കെ ശിവദാസന്‍നായര്‍
67.കോന്നി: റോബിന് പീറ്റര്‍
68.അടൂര്‍: എം ജി കണ്ണന്
കൊല്ലം ജില്ല
69.കരുനാഗപ്പള്ളി: സി ആര് മഹേഷ്
70.കൊട്ടാരക്കര: രശ്മി ആര്
71.പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
72.ചടയമംഗലം: എം എം നസീര്‍
73.കൊല്ലം: ബിന്ദു കൃഷ്ണ
74.ചാത്തന്നൂര്‍: പീതാംബരകുറുപ്പ്
തിരുവനന്തപുരം ജില്ല
75.വര്‍ക്കല: ബിആര്‍എം ഷഫീര്‍
76.ചിറയിന്‍കീഴ്: അനൂപ് ബി എസ്
77.നെടുമങ്ങാട്: പി എസ് പ്രശാന്ത്
78.വാമനപുരം: ആനാട് ജയന്
79.കഴക്കൂട്ടം: എസ് എസ് ലാല്‍
80.തിരുവനന്തപുരം: വി എസ് ശിവകുമാര്‍
81.നേമം: കെ മുരളീധരന്
82.അരുവിക്കര: കെ എസ് ശബരീനാഥ്
83.പാറശാല: അന്‍സജിത റസല്‍
84.കാട്ടാക്കട: മലയിന്‍കീഴ് വേണുഗോപാല്‍
85.കോവളം: എം വിന്‍സന്റ്
86.നെയ്യാറ്റിന്‍കര: ആര് ശെല്‍വരാജ്
Keywords: Kerala Assembly Elections, Congress Party, Candidates, KPCC
COMMENTS